'ഉമ്മാ'ന്‍റെ നെഞ്ചത്ത് ചവിട്ടണ കാല് വെട്ടിയിടുന്നവനാണ്... ആണ്!

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹം'.

Updated: Jan 26, 2020, 05:03 PM IST
'ഉമ്മാ'ന്‍റെ നെഞ്ചത്ത് ചവിട്ടണ കാല് വെട്ടിയിടുന്നവനാണ്... ആണ്!

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹം'.

ആരാധകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സാമൂതിരി രാജവംശത്തിന്‍റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണിത്. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരയ്ക്കാര്‍.

ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

തിരുവാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. 

ആന്‍റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.