Maranamass Release: എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ! 'മരണമാസ്സ്‌' ഏപ്രിൽ 10ന് വിഷു റിലീസ്

Maranamass Release: ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണ് 'മരണമാസ്സ്‌'

Written by - Zee Malayalam News Desk | Last Updated : Apr 7, 2025, 05:42 PM IST
  • ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
  • ചിത്രത്തിൽ സുരേഷ് കൃഷ്ണയും സിജു സണ്ണിയും പ്രധാന വേഷത്തിലെത്തുന്നു.
Maranamass Release: എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ! 'മരണമാസ്സ്‌' ഏപ്രിൽ 10ന് വിഷു റിലീസ്

നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്‌'. ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാകും ഇതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിൽ സുരേഷ് കൃഷ്ണയും സിജു സണ്ണിയും പ്രധാന വേഷത്തിലെത്തുന്നു.

Add Zee News as a Preferred Source

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചുവടുവയ്ക്കുന്ന നടൻ സുരേഷ് കൃഷ്ണയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലയി കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഫ്ലിപ് സോങ്ങിനൊപ്പമായിരുന്നു നടന്റെ ഡാൻസ്. ‘തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക... ഒരുപാട് ക്ഷമിച്ചു എന്ന് തോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്ന രസകരമായ കുറിപ്പോടെ സുരേഷ് കൃഷ്ണ ഈ വിഡിയോ പങ്കുവെക്കുകയുമുണ്ടായി.

1990ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നൊമ്പരം എന്ന സീരിയലിലൂടെയാണ് സുരേഷ് കൃഷ്ണ ആദ്യമായി അഭിനയത്തിലേക്കെത്തുന്നത്. പിന്നീട് ഒരുപാട് ജനപ്രിയ പരമ്പരകളില്‍ അഭിനയിക്കുകയും. കെ കെ രാജീവ് സംവിധാനം ചെയ്ത സ്വപ്നം, ഓര്‍മ്മ എന്നിവ ഉള്‍പ്പെടെ പല സീരിയലുകളിലും പ്രധാന വേഷങ്ങള്‍ ചെയ്യുകയുമുണ്ടായി. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടനാണ് ആദ്യം അഭിനയിച്ച ചിത്രം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്ന നടന്റെ മഞ്ഞുപോലൊരു പെൺ‌കുട്ടി, ക്രിസ്ത്യൻ ബ്രദേഴ്സ്, പഴശ്ശിരാജ, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ദേയമാണ്.

ട്രെന്‍ഡിങ് ലിസ്റ്റില്‍ കയറിയ കണ്‍വിന്‍സിങ് സ്റ്റാർ കൂടിയാണ് സുരേഷ് കൃഷ്ണ. നീ പൊലീസിനോട്  പറ ക്രിസ്റ്റി, ഞാൻ വക്കീലുമായി വരാം…' എന്ന് പറഞ്ഞ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്‍ മോഹൻലാലിനെ  വഞ്ചിച്ച് മുങ്ങിയ ജോർജ് കുട്ടിയിലൂടെയാണ് ന്യൂജന്‍ പിള്ളേര്‍ വിന്‍സിങ് സ്റ്റാർ ആയി സുരേഷ് കൃഷ്ണയെ ആഘോഷമാക്കിയത്. തു​റുപ്പ് ​ഗുലാനിൽ ഹോട്ടൽ അടിച്ച് മാറ്റാൻ കൂട്ടുകാരനെ വിളിച്ച് വരുത്തി തട്ടുന്ന സുമുഖന്‍, കാര്യസ്ഥനില്‍  കൂട്ടുകാരനെ ഒളിച്ചോടാൻ സഹായിച്ച് അയാളുടെ പണം അടിച്ചുമാറ്റിയതുമെല്ലാം കൺവിൻസിംഗ് സ്റ്റാറിന്റെ മറ്റു ഉദാഹരണങ്ങളും. താന്തോന്നി, കരുമാടി കുട്ടൻ, ചെസ്സ് തുടങ്ങിയ ചിത്രങ്ങളിലും ഈ കൺവിൻസിംഗ് സ്റ്റാർ പരിപാടി കാണാം. ഏതായാലും മരണമാസിലൂടെ ഈ കൺവിൻസിംഗ് സ്റ്റാർ സോഷ്യൽ മീഡിയ ഭരിക്കും എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച.

റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററില്‍ ചിരിച്ചുകൊണ്ട് ബസിനകത്ത് നില്‍ക്കുന്ന സുരേഷ് കൃഷ്ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. മാത്രമല്ല ബസിന്‍റെ സീറ്റനടിയില്‍ ഒരു മൃതദേഹവും കിടപ്പുണ്ട്. ഒരുപക്ഷേ കോമഡി സസ്പെന്‍സ് ത്രില്ലറായിരിക്കാം ചിത്രമെന്ന സൂചനയാകാം ഇതെല്ലാം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിന്‍ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരുചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പ് ഉള്ളതിനാല്‍ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കികാണുന്നത്.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News