നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനായെത്തിയ ചിത്രമാണ് മരണമാസ്സ്. ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഡാർക്ക് ഹ്യൂമർ ജോണറിലെത്തിയ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിൽ സുരേഷ് കൃഷ്ണയും സിജു സണ്ണിയും പ്രധാന വേഷത്തിലെത്തിയിരിക്കുന്നു.
ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. സോണി ലിവിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. മെയ് 15 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് നടനും ചിത്രത്തിന്റെ നിർമാതാവും കൂടിയായ ടൊവിനോ തോമസ് അറിയിച്ചിരിക്കുന്നത്.
ചിത്രം ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിലാണ് നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ബാബു ആന്റണി, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിലെത്തിയിരിക്കുന്നത്.
എക്സികുട്ടീവ് പ്രൊഡ്യൂസർ- ഗോകുൽനാഥ് ജി. ഛായാഗ്രഹണം- നീരജ് രവി. സംഗീതം- ജയ് ഉണ്ണിത്താൻ. എഡിറ്റിംഗ്- ചമൻ ചാക്കോ. വരികൾ- വിനായക് ശശികുമാർ. പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്. വസ്ത്രാലങ്കാരം- മഷർ ഹംസ. മേക്കപ്പ് - ആർ ജി വയനാടൻ. സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്.
വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്. ഡിഐ- ജോയ്നർ തോമസ്. പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്. സംഘട്ടനം- കലൈ കിങ്‌സൺ. കോ ഡയറക്ടർ- ബിനു നാരായൺ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ. സ്റ്റിൽസ്- ഹരികൃഷ്ണൻ. ഡിസൈൻസ്- സർക്കാസനം. ഡിസ്ട്രിബ്യൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









