Marco Movie Violence Contoversy: 'വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല, ഇനി അത്തരം സിനിമകൾ ചെയ്യില്ലെന്ന്' നിർമാതാവ് ഷെരീഫ് മുഹമ്മദ്

വയലൻസ് പ്രോത്സാഹിപ്പിക്കണമെന്ന് ഉദ്ദേശിച്ച് ചെയ്ത ചിത്രമല്ല മാർക്കോ എന്നാണ് നിർമാതാവ് വ്യക്തമാക്കിയത്.  

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 03:24 PM IST
  • പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷെരീഫ് പറഞ്ഞു.
  • കഥയുടെ പൂർണതക്ക് വേണ്ടിയാണ് അതിക്രൂര വയലൻസ് ദൃശ്യങ്ങൾ ചിത്രത്തിലുൾപ്പെടുത്തിയത്.
  • അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ പ്രേക്ഷകർ ശ്രമിക്കണം.
Marco Movie Violence Contoversy: 'വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല, ഇനി അത്തരം സിനിമകൾ ചെയ്യില്ലെന്ന്' നിർമാതാവ് ഷെരീഫ് മുഹമ്മദ്

'മാർക്കോ' പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ലെന്ന് നിർമാതാവ് ഷെരീഫ് മുഹമ്മദ്. വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല മാർക്കോ. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷെരീഫ് പറഞ്ഞു. കഥയുടെ പൂർണതക്ക് വേണ്ടിയാണ് അതിക്രൂര വയലൻസ് ദൃശ്യങ്ങൾ ചിത്രത്തിലുൾപ്പെടുത്തിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ പ്രേക്ഷകർ ശ്രമിക്കണം. ചിത്രത്തിൽ ഗർഭിണിയെ കൊല്ലുന്ന സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നുവെന്നും ഷരീഫ് പറഞ്ഞു.

Add Zee News as a Preferred Source

"ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ" എന്ന് പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാൻ വേണ്ടിയാണ്. 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ് മാർക്കോ. ഒരിക്കലും കുട്ടികൾ അത് കാണാനായി തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത സിനിമയായ കാട്ടാളൻ എന്ന ചിത്രത്തിലും കുറച്ചു വയലൻസ് രം​ഗങ്ങൾ ഉണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.

Also Read: Marco Violence Movie: മാർക്കോയ്ക്ക് വിലക്ക്; ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

 

അതേസമയം ‘മാര്‍ക്കോ’യ്ക്ക് ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. എ സർട്ടിഫിക്കറ്റോടെ പ്രദർശനത്തിന് അനുമതി നൽകിയ ചിത്രമായതിനാലാണ് തീരുമാനമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രാദേശിക ഓഫീസർ ടി നദീം തുഫൈൽ പറഞ്ഞു.

 

2024 മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 2024 ഡിസംബർ 20നാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടിയോളം ചിത്രം കളക്ട് ചെയ്തതായിട്ടാണ് റിപ്പോർട്ട്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നൽകിയിരുന്നത്.  

കേരളത്തിൽ കുട്ടികൾക്കിടയിലെ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വയലൻസ് നിറഞ്ഞ ഈ ചിത്രത്തിനെതിരെ നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാർ അടക്കം സിനിമയ്ക്കെതിരെ രം​ഗത്തെത്തി. വയലൻസ് നിറഞ്ഞ ഇത്തരം സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിനെയും മന്ത്രി വിമർശിച്ചിരുന്നു. ഹരം പിടിക്കുംവിധം ചോര തെറിപ്പിക്കുന്നതിനെ  അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. സിനിമാ മേഖലയിലെ നിരവധി താരങ്ങളും സിനിമയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. ഫഹദ് ഫാസിലിന്റെ ആവേശം എന്ന ചിത്രത്തെയും നിരവധി പേർ വിമർഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News