)
മാത്യു തോമസിനെ നായകനാക്കി നവാഗതനായ നൗഫൽ അബ്ദുള്ള ഒരുക്കിയ ഹൊറർ കോമഡി ത്രില്ലർ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ മികച്ച പ്രതികരണത്തോടെയാണ് പ്രദർശനം ആരംഭിച്ചത്. ഫാന്റസി എലമെന്റുകൾ ചേർത്തിണക്കി തയ്യാറാക്കിയ ചിത്രം കേരള- തമിഴ്നാട് അതിർത്തിയിലുള്ള നെല്ലിക്കാംപൊയില്‍ എന്ന സാങ്കല്പിക ഗ്രാമത്തെ അടിസ്ഥാനമാക്കിയാണ് പോകുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ അതിർത്തി ഗ്രാമത്തിലെ പ്രണയവും സൗഹൃദവുമൊക്കെയായി പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രം ബാംഗ്ലൂരിൽ പഠിക്കുന്ന ശ്യാം (മാത്യു തോമസ്) എന്ന ചെറുപ്പക്കാരന്റെ വോയ്സ് ഓവറിലൂടെയാണ് ആരംഭിക്കുന്നത്.
മിത്തുകളിലും അദൃശ്യശക്തികളുടെ സാന്നിധ്യത്തിലുമൊക്കെ ആഴത്തിൽ വിശ്വാസമുള്ള ഗ്രാമവാസികളുടെ ജീവിതത്തിലേക്ക് എത്തുന്ന രാത്രി സഞ്ചാരിയായ കുതിരകാലുകളുള്ള ഭീകരരൂപം അവരുടെ ജീവിതത്തിനു തന്നെ ഭീക്ഷണിയാകുന്നതാണ് കഥ. അത്തരത്തിലുള്ള പുതിയ ഒരു സാന്നിധ്യത്തെക്കുറിച്ചുള്ള അനുഭവ കഥകളിലേക്കാണ് ശ്യാം ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വണ്ടിയിറങ്ങുന്നത്. പൊതുവെ ഇരുട്ടിനെ പേടിയുള്ള ശ്യാമിന് കൂട്ടുകാര്‍ക്കൊപ്പം ആ ദുര്സാന്നിധ്യത്തിനെ ഗ്രാമത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ നേരിട്ട് ഇറങ്ങേണ്ടിവരുന്നു. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തിന്റേത് കൂടിയായി മാറുന്ന ധൈര്യപൂര്‍വ്വമുള്ള ആ പരിശ്രമത്തിന്റെ കഥയാണ് നൈറ്റ് റൈഡേഴ്സ്.
ശ്യാമിന്റെ സുഹൃത്തുക്കളായ രാജേഷേട്ടനായി എത്തിയ ശരത് സഭയും കണ്ണനായി എത്തിയ റോഷന് ഷാനവാസും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ശ്യാമിന്റെ പ്രണയിനി ദിവ്യയായി എത്തുന്നത് മീനാക്ഷി ഉണ്ണികൃഷ്ണനാണ്. അബു സലിം വിഷ്ണു അഗസ്ത്യ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച സിനിമാറ്റോഗ്രഫിയാണ് ചിത്രത്തിന്റേത്. ജ്യോതിഷും എ.വി. സുനുവും ചേർന്നൊണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. നൗഫല്‍ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത്. സിനിമയിലെ ഗാനങ്ങൾക്കും, തിരക്കഥയ്ക്കും, സംവിധാനത്തിനും കയ്യടി ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.