Matthu Movie: `മത്ത്` സിനിമയുടെ ട്രെയിലർ പുറത്തിറക്കി; ചിത്രം ജൂൺ 21ന് പ്രദർശനത്തിന്
Matthu Malayalam Movie: രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് `മത്ത്`. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെപി അബ്ദുൽ ജലീൽ ആണ് `മത്ത്` നിർമിക്കുന്നത്.
പുതിയ മലയാള ചിത്രം 'മത്ത്' ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ട്രെയിലർ റിലീസ് ചെയ്തത്. ജൂൺ 21ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ ടിനി ടോം സങ്കീർണമായതും നിഗൂഢത നിറഞ്ഞതുമായ നരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മത്ത്'. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെപി അബ്ദുൽ ജലീൽ ആണ് 'മത്ത്' നിർമിക്കുന്നത്. ടിനിടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂർ, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂർ, അശ്വിൻ, ഫൈസൽ, യാര, സൽമാൻ, ജസ്ലിൻ, തൻവി, അപർണ, ജീവ, അർച്ചന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ALSO READ: ഒരു പാർവ്വതിയും രണ്ട് ദേവദാസും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
സിബി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മെൻഡോസ് ആന്റണിയാണ്. അജി മുത്തത്തിൽ, ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം, റൈഷ് മെർലിൻ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല. പ്രോജക്ട് ഡിസൈനർ- അജി മുത്തത്തിൽ. പ്രൊഡക്ഷൻ കോഡിനേറ്റർ- പ്രശോഭ്പയ്യന്നൂർ. കല- ത്യാഗു തവനൂർ. മേക്കപ്പ്- അർഷാദ് വർക്കല, വസ്ത്രാലങ്കാരം- കുക്കു ജീവൻ. സ്റ്റിൽസ്- ഈകുഡ്സ് രഘു. പരസ്യകല- അതുൽ കോൾഡ് ബ്രിവു. ചീഫ് അസോസിയറ്റ് ഡയറക്ടർ- മനോജ് കുമാർ സിഎസ്. അസോസിയേറ്റ് ഡയറക്ടർ- രതീഷ് കൃഷ്ണ.
ALSO READ: ഇന്ത്യയിലെ ആദ്യ എഐ സിനിമ; 'മോണിക്ക ഒരു എഐ സ്റ്റോറി' ജൂൺ 21ന് തിയേറ്ററുകളിലേക്ക്
അസിസ്റ്റന്റ് ഡയറക്ടേഴ്സ്- രാഹുൽ, അജേഷ്, ഡിഐ ലിജു പ്രഭാകർ. ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് പൊങ്ങാടൻ. വിഎഫ്എക്സ്- ബേബി തോമസ്. ആക്ഷൻ- അഷ്റഫ് ഗുരുക്കൾ. സൗണ്ട് ഡിസൈൻസ്- രാജേഷ്. സൗണ്ട് മിക്സിങ്- ഗണേഷ് മാരാർ. കണ്ണൂർ സിനിമ ഫാക്ടറി ത്രൂ 72 ഫിലിം കമ്പനി ചിത്രം ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.