സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്ക് കാരണം അവർ തന്നെയാണ് എന്ന് ബോളിവുഡ് താരം മുകേഷ് ഖന്ന(Mukesh Khanna). വിവിധ മേഖലകളിൽ സ്ത്രീകൾ നടത്തിയ മീടൂ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗികാതിക്രമം പോലെയുള്ള സംഭവങ്ങളുടെ പൂർണ ഉത്തരവാദികൾ സ്ത്രീകളാണെന്നായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഈ പരാമർശങ്ങൾ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.
ALSO READ || നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..
പുരുഷന്മാർക്കൊപ്പം ജോലിയ്ക്ക് പോകാൻ തുടങ്ങിയതോടെയാണ് സ്ത്രീകൾ അതിക്രമങ്ങൾ നേരിടാൻ തുടങ്ങിയതെന്നും വീട് പരിപാലിക്കലാണ് സ്ത്രീകളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറയുന്നു. പുരുഷന്മാരെ പോലെ പുറത്തിറങ്ങി നടക്കാൻ ആരംഭിച്ചത് മുതലാണ് മീടൂ (#MeToo)പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ഇന്ന് പുരുഷനൊപ്പം നടക്കുന്നതിനെ കുറിച്ചാണ് സ്ത്രീകൾ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന വീഡിയോയിൽ പറയുന്നു.
ശക്തിമാൻ എന്ന ഹിറ്റ് സീരിയലിലൂടെ ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ, ബോളിവുഡ് താരം സോനാക്ഷി സിൻഹ(Sonakshi Sinha)യ്ക്കെതിരെ കണ്ണാ നടത്തിയ പരാമർശവും വിവാദമായിരുന്നു.