ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ഒന്നിക്കുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. 2021ൽ ആരംഭിച്ച ചിത്രം ഡിസംബർ 25നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം സണ്‍ നെക്സ്റ്റിൽ സ്ട്രീം ചെയ്യും. ഫെബ്രുവരി ആറിനാണ് സ്‍ട്രീമിംഗ് ആരംഭിക്കുക. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സനൽ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ലീന എന്ന കഥാപാത്രമായാണ് അപർണ ബാലമുരളി എത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. സലിം അഹമ്മദാണ് നിർമ്മാണം. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആർ.ജെ മുരുകൻ, ആർജെ വിജിത, ശിവ ഹരിഹരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയത്.
ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ്. ഛായാഗ്രഹണം നിർവഹിച്ചത് മധു അമ്പാട്ടാണ്. എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് സൂരജ് എസ് കുറുപ്പാണ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യൻ ആണ്. ഗാനരചന സുജേഷ് ഹരി. ചീഫ് അസ്സോസിയേറ്റ് രാജേഷ് അടൂർ, കലാസംവിധാനം അനീസ് നാടോടി, ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. സംവിധാന സഹായികള്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









