close

News WrapGet Handpicked Stories from our editors directly to your mailbox

"മിഷൻ മംഗള്‍" 200 കോടി ക്ലബ്ബിലേയ്ക്ക്!!

അക്ഷയകുമാര്‍ നായകനായുള്ള "മിഷൻ മംഗള്‍" 200 കോടി ക്ലബ്ബിലേയ്ക്ക്!!

Updated: Sep 10, 2019, 06:50 PM IST
"മിഷൻ മംഗള്‍" 200 കോടി ക്ലബ്ബിലേയ്ക്ക്!!

മുംബൈ: അക്ഷയകുമാര്‍ നായകനായുള്ള "മിഷൻ മംഗള്‍" 200 കോടി ക്ലബ്ബിലേയ്ക്ക്!!

സിനിമ റിലീസ് ചെയ്തു 4 ആഴ്ച പിന്നിടുമ്പോള്‍ ആകെ നേടിയത് ₹ 197.37 കോടിയാണ്. 

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയിരിക്കുന്ന സിനിമയാണ് "മിഷൻ മംഗള്". 

നായകനായി എത്തിയിരിക്കുന്ന അക്ഷയ്‍ കുമാറിന് പുറമേ വിദ്യാ ബാലൻ, തപ്‍സി , സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് അവര്‍ വേഷമിട്ടിരിക്കുന്നത്.

വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ചിത്രമെന്ന് പറയാം. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാ രൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയില്‍ നല്‍കിയിരുന്നു.

ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നാണ് റിലീസ് ചെയ്തത്.