മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

‘പുതിയ വഴി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.   

Updated: Feb 9, 2019, 04:48 PM IST
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

‘പുതിയ വഴി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വിജയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നജിമും, അരുണും ചേര്‍ന്നാണ്.

വീഡിയോ കാണാം: 

ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി അവസാന വാരം ചിത്രം തീയേറ്ററുകളില്‍ എത്തും.