)
തമിഴ്നാട്: മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകന് എംകെ മുത്തു അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിൽ വച്ച് ശനിയാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു.
കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ. മുത്തു. മുഴുവൻ പേര് മുത്തുവേല്‍ കരുണാനിധി മുത്തുവെന്നാണ്. അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു. സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടിയിരുന്നു. 1970 ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈയാണ് ആദ്യ ചിത്രം.
സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവയാണ് ആദ്യകാലത്തെ പ്രധാന ചിത്രങ്ങൾ. മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത് മുന്‍മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ്. എന്നാല്‍ എം.ജി.ആറിനെ അനുകരിക്കുന്ന തരത്തിലുള്ള അഭിനയം അദ്ദേഹത്തിന് തിരിച്ചടിയാകുകയായിരുന്നു.
കരുണാനിധിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് എഐഎഡിഎംകെയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് എംജിആര്‍ തയ്യാറായില്ല. 2009 ല്‍ കരുണാനിധിയുമായി വീണ്ടും രമ്യതയിലാകുകയും സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും കാര്യമായി ശോഭിക്കാന്‍ മുത്തുവിന് സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.