താരസമ്പന്നമായി ഒരു ഷോര്‍ട്ട് ഫിലിം: 'ഫാമിലി'യെ അഭിനന്ദിച്ച് പ്രധാനമന്ത്രി!!

കൊറോണ വൈറസ് വ്യാപന൦ തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണിനെ ആസ്പദമാക്കി ചലച്ചിത്ര താരങ്ങള്‍ തയാറാക്കിയ 'ഫാമിലി' എന്ന ഹ്രസ്വചിത്രത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Last Updated : Apr 9, 2020, 11:30 AM IST
താരസമ്പന്നമായി ഒരു ഷോര്‍ട്ട് ഫിലിം: 'ഫാമിലി'യെ അഭിനന്ദിച്ച് പ്രധാനമന്ത്രി!!

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന൦ തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണിനെ ആസ്പദമാക്കി ചലച്ചിത്ര താരങ്ങള്‍ തയാറാക്കിയ 'ഫാമിലി' എന്ന ഹ്രസ്വചിത്രത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഇന്ത്യയിലെ ജനങ്ങള്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് മോദി ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പ്രസക്തമായ സന്ദേശമുള്ള മികച്ച ചിത്രമാണ് 'ഫാമിലി' എന്നാണ് മോദി പറയുന്നത്.  "നിങ്ങൾക്ക് അകലെയാകാം, നിങ്ങൾക്ക് സര്‍വജന സമ്പന്നനാകാ൦. പ്രസക്തമായ സന്ദേശങ്ങളുള്ള ഒരു മികച്ച വീഡിയോ. നോക്കൂ." -വീഡിയോ പങ്കുവച്ചുകൊണ്ട് മോദി കുറിച്ചു.
 

അമിതാഭ് ബച്ചന്‍, രജനികാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, രണ്‍ബീര്‍ കപൂര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രസൂണ്‍ പാണ്ഡെ സംവിധാനം ചെയ്ത ചിത്രമാണ്‌ 'ഫാമിലി' . വീട്ടില്‍ ഇരിക്കുക, സാമൂഹ്യ അകലം പാലിക്കുക, നിര്‍ദേശങ്ങള്‍ പാലിക്കുക എന്നീ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്.

More Stories

Trending News