മോഹന്‍ലാലിനും ടോവിനോയ്ക്കുമിത് കന്നിവോട്ട്?

ഇതിന് മറുപടി നല്‍കി ടോവിനോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Sneha Aniyan | Updated: Apr 23, 2019, 04:58 PM IST
മോഹന്‍ലാലിനും ടോവിനോയ്ക്കുമിത് കന്നിവോട്ട്?

മലയാള ചലച്ചിത്ര താര൦ ടോവിനോ തോമസ് രേഖപ്പെടുത്തിയത് കന്നിവോട്ട്?

സിനിമാ താരങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നതിനെ വിമര്‍ശിച്ച്‌ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫേസ്ബുക്കിലിട്ട വിമര്‍ശനക്കുറിപ്പിലാണ് ഇക്കാര്യ൦ വ്യക്തമാക്കിയിരിക്കുന്നത്. 

 

ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത്.- ഇതായിരുന്നു ഡോ. സെബാസ്റ്റ്യന്‍റെ  ഫേസ്ബുക്ക്‌ പോസ്റ്റ്‌. 

എന്നാല്‍, ഇതിന് മറുപടി നല്‍കി ടോവിനോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്‍റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയതിന്‍റെ അര്‍ത്ഥം എന്‍റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്‍റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.- ടോവിനോ കുറിച്ചു.

അതേസമയം, 58കാരനായ മോഹന്‍ലാല്‍ ഇന്ന് ആദ്യമായാണ് പോളിംഗ് ബൂത്തിലെത്തി തന്‍റെ വോട്ട് രേഖപ്പെടുത്തിയത്.  നേമം മണ്ഡലത്തിലെ മുടവന്‍മുകളിലെ ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്.

മോഹന്‍ലാലിനെ കാണാനായി കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി എത്തിയിരുന്നു.

കൂടികാഴ്ചയ്ക്ക് ശേഷ൦ മാധ്യമങ്ങളെ അഭിമുഖീകരിച്ച മോഹന്‍ലാല്‍ വോട്ട് ചെയ്യുമോ ഇല്ലയോ എന്ന കാര്യ൦ സസ്പെന്‍സായി നിലനില്‍ക്കട്ടെയെന്നു പറഞ്ഞിരുന്നു. 

വളരെ ചെറുപ്പത്തില്‍ തന്നെ ചലച്ചിത്ര മേഖലയില്‍ ചുവടുറപ്പിച്ച മോഹന്‍ലാല്‍ തന്‍റെ തിരക്കുകള്‍ കാരണമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്താതിരുന്നത്.