Chotta Mumbai Re Release: ഉറപ്പിക്കാം..! തലയും പിള്ളാരും എത്തുന്നു; റീ റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

Chotta Mumbai Re Release: മെയ് 21ന് നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ചിത്രം റി-റിലീസ് ചെയ്യുന്നത്

Written by - Vishnupriya S | Last Updated : May 5, 2025, 05:58 PM IST
  • നടൻ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • അൻവർ റഷീദിന്റെ സംവിധാനത്തിൽ 2007ൽ റിലീസ് ചെയ്ത ചിത്രമാണ് ഛോട്ടാ മുംബൈ
Chotta Mumbai Re Release: ഉറപ്പിക്കാം..! തലയും പിള്ളാരും എത്തുന്നു; റീ റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ 4K റീ റിലീസിനെത്തുന്നു. മെയ് 21ന് നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ചിത്രം റി-റിലീസ് ചെയ്യുന്നത്. നടൻ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അൻവർ റഷീദിന്റെ സംവിധാനത്തിൽ 2007ൽ റിലീസ് ചെയ്ത ചിത്രമാണ് ഛോട്ടാ മുംബൈ. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഒരു കോമഡി ആക്ഷൻ ത്രില്ലർ ആയ ചിത്രം അന്ന് വരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ഡാർക്ക് ഹ്യൂമർ കലർന്നതാണ്.

ഹാസ്യ രംഗങ്ങളും താരങ്ങളുടെ വ്യത്യസ്ത വേഷവിധാനവും പുതുമയുള്ള ഗാനരംഗങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുന്നുണ്ട്. എന്തായാലും തലയെ കാത്തിരുന്ന ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാൾ സമ്മാനമായി 4K ദൃശ്യമികവോടെയാണ് ഛോട്ടാ  മുംബൈ റീ-റിലീസ് ചെയ്യുന്നത്.  സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീ-റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ  മുംബൈ. മണിയൻ പിള്ള രാജു ആയിരുന്നു ചിത്രം നിർമ്മിച്ചത്. 

മോഹൻലാലിനൊപ്പം, ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ധിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചോട്ടാ മുംബയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ തല എന്നറിയപ്പെടുന്ന വാസ്‌ക്കോ എന്ന നായക കഥാപാത്രത്തിനൊപ്പം, സിദ്ധിഖിന്റെ മുള്ളൻ ചന്ദ്രപ്പൻ, കലാഭവൻ മണിയുടെ വില്ലൻ കഥാപാത്രം നടേശൻ, രാജൻ പി ദേവിന്റെ പാമ്പ് ചാക്കോ, ജഗതിയുടെ പടക്കം ബഷീർ, ഭാവനയുടെ പറക്കും ലത തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പിൽക്കാലത്ത് കൾട്ട് സ്റ്റാറ്റസ് നേടിയിരുന്നു. രാഹുൽ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News