Vrusshabha Release Date: 'എന്റെ ആരാധകർക്ക് വേണ്ടി'; വൃഷഭയുടെ വരവറിയിച്ച് മോഹൻലാൽ

Vrusshabha Release Date: പ്രേക്ഷകർ ഏറെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ റിലീസ് തീയതി പങ്കുവെച്ച് മോഹൻലാൽ

Written by - Zee Malayalam News Desk | Last Updated : May 21, 2025, 05:11 PM IST
  • തന്റെ ആരാധകർക്ക് വേണ്ടി എന്ന ക്യാപ്ഷനോടൊപ്പമാണ് മോഹൻലാൽ റിലീസ് തീയതി പങ്കുവെച്ചിരിക്കുന്നത്.
  • ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്
Vrusshabha Release Date: 'എന്റെ ആരാധകർക്ക് വേണ്ടി'; വൃഷഭയുടെ വരവറിയിച്ച് മോഹൻലാൽ

പിറന്നാൾ ദിനത്തിൽ നിറയെ സന്തോഷമുള്ള വാർത്തകളാണ് നടൻ മോഹൻലാൽ പങ്കുവെക്കുന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ റിലീസ് തീയതി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ആരാധകർക്ക് വേണ്ടി എന്ന ക്യാപ്ഷനോടൊപ്പമാണ് മോഹൻലാൽ റിലീസ് തീയതി പങ്കുവെച്ചിരിക്കുന്നത്. ചിത്രം 2025 ഓക്ടോബർ 16 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.  

Add Zee News as a Preferred Source

'ഇത് വളരെ പ്രത്യേകതയുള്ളതാണ്. എന്റെ എല്ലാ ആരാധകർക്കും വേണ്ടി സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. കൊടുങ്കാറ്റ് ഉണരുന്നു. അഭിമാനത്തോടും ശക്തിയോടും കൂടി, നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുകയും കാലത്തിലൂടെ പ്രതിധ്വനിക്കുകയും ചെയ്യുന്ന ഒരു കഥയായ വൃഷഭയുടെ ഫസ്റ്റ് ലുക്ക് ഞാൻ അനാച്ഛാദനം ചെയ്യുന്നു. എന്റെ ജന്മദിനത്തിൽ ഇത് അനാച്ഛാദനം ചെയ്യുന്നത് അതിനെ കൂടുതൽ അർത്ഥവത്താക്കുന്നു. നിങ്ങളുടെ സ്നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി. #വൃഷഭ 2025 ഒക്ടോബർ 16 ന് തീയേറ്ററുകളിൽ', ഇങ്ങനെ കുറിച്ചാണ് താരം പോസ്റ്റർ പങ്കുവെച്ചത്. 

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. റോഷൻ മേക്ക, ഷനായ കപുർ, സഹ്‌റ എസ്. ഖാൻ എന്നിവരും അഭിനയിക്കുന്നു. വൈകാരികതകൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News