)
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. ഈ നേട്ടത്തിൽ അദ്ദേഹത്തേക്കാളുപരി സന്തോഷിക്കുന്നത് മലയാള സിനിമയും സിനിമാ ആസ്വാദകരുമാണ്. അർഹതപ്പെട്ട കരങ്ങളിലേക്കാണ് ആ പുരസ്കാരം വന്നെത്തിയിരിക്കുന്നതെന്നാണ് ഏവരും പറയുന്നത്. മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ.
പുരസ്കാരം നേട്ടത്തിന് പിന്നാലെ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം പുരസ്കാര നേട്ടത്തെ കുറിച്ചും ഏവർക്കും നന്ദി പറയുകയും ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ..
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം. ഈ ബഹുമതി എനിക്ക് മാത്രമല്ല, ഈ യാത്രയിൽ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. എന്റെ കുടുംബത്തിനും, പ്രേക്ഷകർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും, നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി, ഇന്നത്തെ എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ഈ അംഗീകാരം ഞാൻ ഏറെ നന്ദിയോടെയും നിറഞ്ഞ ഹൃദയത്തോടെയും ഏറ്റുവാങ്ങുന്നു.
ബിഗ് ബോസ് സെറ്റിൽ വച്ചാണ് മോഹൻലാൽ പുരസ്കാര നേട്ടത്തെ കുറിച്ച് അറിയുന്നത്. തന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഇന്ത്യാ ഗവൺമെന്റിനുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. സിനിമാ കുടുംബത്തിലെ എല്ലാവർക്കും മോഹൻലാൽ നന്ദി അറിയിച്ചു. മലയാള സിനിമയ്ക്കുള്ള അംഗീകാരം എന്നാണ് മോഹൻലാൽ ഇതിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകിയത്. ഈ മാസം 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങില്‍ വച്ച് മോഹന്‍ലാലിന് പുരസ്കാരം കൈമാറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.