Mohanlal Sabarimala Visit: എമ്പുരാൻ റിലീസിന് മുൻപ് അയ്യപ്പ സന്നിധിയിലെത്തി മോഹൻലാൽ

Mohanlal Sabarimala Visit: ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തയതിന് ശേഷമാകും മോഹൻലാൽ മലയിറങ്ങുക.

Written by - Zee Malayalam News Desk | Last Updated : Mar 18, 2025, 09:19 PM IST
  • എമ്പുരാന്റെ റിലീസിന് ദിവസങ്ങൾക്ക് മുൻപാണ് അയ്യപ്പദർശനത്തിനായി മോഹൻലാൽ ശബരിമലയിൽ എത്തിയത്
  • മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാ‍ർച്ച് 27ന് ആണ് തിയേറ്ററുകളിൽ പ്രദ‍‍ർശനത്തിനെത്തുന്നത്
Mohanlal Sabarimala Visit: എമ്പുരാൻ റിലീസിന് മുൻപ് അയ്യപ്പ സന്നിധിയിലെത്തി മോഹൻലാൽ

പത്തനംതിട്ട: നടൻ മോഹൻലാൽ ശബരിമല ദർശനം നടത്തി. ​ഗണപതി കോവിലിൽ നിന്ന് കെട്ടുനിറച്ചാണ് മോഹൻലാൽ മലകയറിയത്. സന്ധ്യയോടെ അയ്യപ്പദർശനം നടത്തി. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തയതിന് ശേഷമാകും മോഹൻലാൽ മലയിറങ്ങുക. എമ്പുരാന്റെ റിലീസിന് ദിവസങ്ങൾക്ക് മുൻപാണ് അയ്യപ്പദർശനത്തിനായി മോഹൻലാൽ ശബരിമലയിൽ എത്തിയത്.

Add Zee News as a Preferred Source

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ZEE Malayalam News (@zeemalayalamnews)

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാ‍ർച്ച് 27ന് ആണ് തിയേറ്ററുകളിൽ പ്രദ‍‍ർശനത്തിനെത്തുന്നത്. ചൊവ്വാഴ്ച ചിത്രത്തിന്റെ ഒരു വലിയ അപ്ഡേറ്റ് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. മലയാളത്തിൽ ഐമാക്സ് പ്രദർശനത്തിന് എത്തുന്ന ആദ്യ ചിത്രമായിരിക്കും എമ്പുരാനെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News