Empuraan Release: എമ്പുരാൻ ലാലേട്ടൻ എപ്പോ കാണും? ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പമെന്ന് മോഹൻലാൽ

Empuraan Release: മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയറ്ററുകളില്‍ എത്തുക

Written by - Zee Malayalam News Desk | Last Updated : Mar 20, 2025, 08:34 PM IST
  • മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയറ്ററുകളില്‍ എത്തുക.
  • കൊച്ചിയിൽ രാവിലെ 6 മണിക്ക് ഷോ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്.
  • ഇന്ന് നടന്ന ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റിൽ ആയിരുന്നു നടന്റെ പ്രതികരണം
Empuraan Release: എമ്പുരാൻ ലാലേട്ടൻ എപ്പോ കാണും? ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പമെന്ന് മോഹൻലാൽ

ലോകമെമ്പാടും എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഈ സമയം ഏറ്റവുമധികം ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്. നടൻ മോഹൻലാൽ എവിടെയാകും സിനിമ കാണുക? എന്നത്. ഇതിന് ഉത്തരം നൽകുകയാണ് താരം. എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ താൻ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയറ്ററുകളില്‍ എത്തുക. 

Add Zee News as a Preferred Source

കൊച്ചിയിൽ രാവിലെ 6 മണിക്ക് ഷോ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് നടന്ന ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റിൽ ആയിരുന്നു നടന്റെ പ്രതികരണം. എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു. സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ചിത്രം പ്രേക്ഷകരോട് നേരിട്ടത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'കഴിഞ്ഞ 47 വർഷമായി ഇന്റസ്ട്രിയിലുള്ള ആളാണ് ഞാൻ. എമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്. എമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിൽപരം എമ്പുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും. കേരളം ഒരു ചെറിയ ഇന്റസ്ട്രിയാണ്. പക്ഷേ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്സ് സിനിമ. സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അവർ എമ്പുരാനായി കാത്തിക്കുകയാണ്. ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ', മോഹൻലാൽ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News