അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന "മദർ മേരി" ചിത്രീകരണം പൂർത്തിയായി. മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയുടെ ചിത്രീകരണം വയനാട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു. വിജയ് ബാബു, ലാലി പി എം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയെ നോക്കാൻ മകൻ ജയിംസ് അമേരിക്കയിലെ ഉയർന്ന ജോലിയൊക്കെ വിട്ട് നാട്ടിലെത്തുന്നു. മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ കാതലായ വിഷയം.
ജയിംസ് എന്ന കഥാപാത്രമായി വിജയ്ബാബുവും അമ്മയുടെ കഥാപാത്രത്തെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ലാലി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ലാലി അഭിനയിച്ചു. നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്ക് പുറമെ ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.
ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം - ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാപ്പു വാപ്പാട്, കെ ജെ മനോജ്, സംഗീതം - സന്തോഷ്കുമാർ, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് - എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് - പ്രശാന്ത് കൽപ്പറ്റ, പിആർഓ - അജയ് തുണ്ടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









