ചാക്കോച്ചന്‍റെ ശിക്കാരി ശംഭു: മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

Last Updated : Sep 15, 2017, 04:40 PM IST
ചാക്കോച്ചന്‍റെ ശിക്കാരി ശംഭു: മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം ശിക്കാരി ശംഭുവിന്‍റെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. 

ശിവദയും, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണനും, അല്‍ഫോന്‍സയും  പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയാണ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്‍റെ ഷൂട്ടിങ് വെള്ളിയാഴ്ച ആരംഭിച്ചു. 

സുഗീത്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്ന  ഓര്‍ഡിനറി, ത്രീ ഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. 

Trending News