പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ നൽകിയിരുന്നു.

സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസ് ആണ് കേസെടുത്തത്. കൊച്ചിയിലെ അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് ഷാൻ റഹ്മാനെതിരെ കേസെടുത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ താരം ഇതുവരെ ഹാജരായിട്ടില്ല.
ഷാന്‍ റഹ്മാന്റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്റ് ഉയിരെ എന്ന പേരിൽ ഒരു സംഗീതനിശ കൊച്ചിയിൽ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക പ്രശ്നത്തിന്റെ പേരിലാണ് വഞ്ചനാ കേസെടുത്തിരിക്കുന്നത്. അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത്. പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ നൽകിയിരുന്നു. 38 ലക്ഷം രൂപയാണ് ഇതിനൊക്കെയായി അറോറ ചെലവിട്ടത്. എന്നാൽ അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നാണ് അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നിജു രാജിന്റെ പരാതി.
പണം ആവശ്യപ്പെട്ട് ഷാൻ റഹ്മാനെ ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞതായും നിജു ആരോപിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സഹികെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്. പരിപാടിയുടെ ഭാഗമായി നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും റോഡില്‍ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ കേസുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.