തന്‍റെ ഇഷ്ട ക്രിക്കറ്റ് താരം ആര്? തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍!!

ബോളിവുഡിലെ പ്രശക്തതാര സുന്ദരിയാണ്‌ സണ്ണി ലിയോണ്‍. അതേസമയം, ഒരു പോണ്‍ സ്റ്റാറായി അറിയപ്പെട്ടു തുടങ്ങിയ സണ്ണിയെ അങ്ങിനെ മാത്രമാണ് എല്ലാവരും കാണാറുള്ളൂ. 

Updated: Mar 14, 2019, 07:44 PM IST
തന്‍റെ ഇഷ്ട ക്രിക്കറ്റ് താരം ആര്? തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍!!

മുംബൈ: ബോളിവുഡിലെ പ്രശക്തതാര സുന്ദരിയാണ്‌ സണ്ണി ലിയോണ്‍. അതേസമയം, ഒരു പോണ്‍ സ്റ്റാറായി അറിയപ്പെട്ടു തുടങ്ങിയ സണ്ണിയെ അങ്ങിനെ മാത്രമാണ് എല്ലാവരും കാണാറുള്ളൂ. 

എന്നാല്‍ ഇത്രയധികം പേര്‍ ആരാധിക്കുന്ന സണ്ണി യഥാര്‍ത്ഥ ജീവിതത്തില്‍ ശരിക്കും വ്യത്യസ്തയാണ് എന്നതാണ് വാസ്തവം. സണ്ണി ലിയോണിനുള്ള അത്രയും ആരാധകര്‍ മറ്റൊരു താരങ്ങള്‍ക്കുമില്ല എന്നുവേണം പറയാന്‍. 

ഇപ്പോഴും വാര്‍ത്തകളില്‍ഇരഞ്ഞു നില്‍ക്കുന്ന താരമാണ് സണ്ണി. അടുത്തിടെ സണ്ണി നടത്തിയ സാമൂഹിക ക്ഷേമ പ്രവര്‍ത്തനം അവരെ വീണ്ടും വാര്‍ത്തകളിലെ നിറ സാന്നിധ്യമാക്കിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വയോധികര്‍ക്കും ജല ചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന സണ്ണിയായിരുന്നു അത്. 

എന്നാല്‍ ഇപ്പോള്‍ തന്‍റെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണ്‍. അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറോ അല്ല മുന്‍ ക്യാപ്റ്റന്‍ ആരാധകരുടെ സ്വന്തം ‘തല’ മഹേന്ദ്രസിംഗ് ധോണിയാണ്.  

ഐഎഎന്‍എസിനു നല്‍കിയ പ്രതികരണത്തിലാണ് സണ്ണി തന്‍റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് പ്രതികരിച്ചത്. ധോണി, സണ്ണിക്ക് പ്രിയങ്കരിയാകാന്‍ കാരണം അദ്ദേഹത്തിന്‍റെ മകള്‍ സിവ ധോണിയാണെന്നും സണ്ണി പറയുന്നു. അദ്ദേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍, അദ്ദേഹം ഒരു ഫാമിലിമാന്‍ കൂടിയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സണ്ണിയുടെ ഈ പ്രതികരണം ക്രിക്കറ്റ് ലോകം ഹൃദ്യമായി വരവേറ്റിരിയ്ക്കുകയാണ്.