video: മൈ സ്റ്റോറിയിലെ 'ആരാണു നീ' എന്ന ഗാനം പുറത്തുവിട്ടു

പൃഥിരാജും പാര്‍വ്വതിയും വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.  

Updated: Aug 7, 2018, 05:11 PM IST
video: മൈ സ്റ്റോറിയിലെ 'ആരാണു നീ' എന്ന ഗാനം പുറത്തുവിട്ടു

പാര്‍വതിയെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്‌റ്റോറി. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടും മികച്ച പ്രതികരണങ്ങള്‍ ലഭിക്കാതെ പോയ ചിത്രം കൂടിയാണ് മൈ സ്‌റ്റോറി. ഇപ്പോള്‍ ചിത്രം ആഗസ്റ്റ് 9ന് വീണ്ടും തിയറ്ററുകളിലെത്തുകയാണ്. അതേസമയം, ചിത്രത്തിലെ ആരാണു നീ എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനവും പുറത്തുവിട്ടിരിക്കുകയാണ്.

പൃഥിരാജും പാര്‍വ്വതിയും വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ ജയന്‍, ഗണേശ് വെങ്കട്ടരാമന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു. സ്‌പെയിനും പോര്‍ച്ചുഗലുമായിരുന്നു പ്രധാന ലൊക്കേഷന്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഹരീബ് ഹുസൈനും മേധ ജോസ്‌കുട്ടിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാനില്‍ പുരസ്‌കാരം നേടിയ പിയങ്കാണ് എഡിറ്റിങ് ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഡിസ്‌ലൈക്കുകള്‍ ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു.

വീഡിയോ കാണാം: