Mysaa First Look Poster: ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; 'മൈസ' ഫസ്റ്റ് ലുക്ക് ട്രെൻഡിങ്‌

Rashmika Mandanna New Movie: ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായൊരു വേഷത്തിലാണ് രശ്മിക മന്ദാന പുതിയ ചിത്രത്തിലെത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 28, 2025, 09:37 PM IST
  • രവീന്ദ്ര പുല്ലെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും
Mysaa First Look Poster: ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; 'മൈസ' ഫസ്റ്റ് ലുക്ക് ട്രെൻഡിങ്‌

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായൊരു വേഷത്തിലാണ് പുതിയ ചിത്രത്തിലെത്തുന്നത്.

Add Zee News as a Preferred Source

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. 'മൈസ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മൈസയുടെ മലയാളം പോസ്റ്റർ നടൻ ദുൽഖർ സൽമാനാണ് റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.

ALSO READ: 10 വർഷങ്ങൾക്ക് ശേഷം സംവിധാനത്തിലേക്ക് വീണ്ടും എസ്ജെ സൂര്യ; 'കില്ലർ' ഒരുങ്ങുന്നു, നിർമാണം ശ്രീ ​ഗോകുലം മൂവീസ്

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാണം- സായി ഗോപ. ബാനർ- ആൺഫോർമുല ഫിലിംസ്. പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News