'അമർ അക്ബർ അന്തോണി'യ്ക്ക് അഞ്ച് വയസ്; നാദിർഷായും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന  നാദിർഷയുടെ  ചിത്രത്തിൽ  ജയസൂര്യ(Jayasurya)യാണ്   നായകൻ. 

Last Updated : Oct 17, 2020, 11:12 AM IST
  • നമിതാ പ്രമോദ് നായികയായി വേഷമിടുന്ന ചിത്രത്തിൽ സലിം കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
  • ആദ്യ സിനിമയിലെ മറ്റ് താരങ്ങളും പുതിയ ചിത്രത്തിന്റെ ഭാഗമാകും.
'അമർ അക്ബർ അന്തോണി'യ്ക്ക് അഞ്ച്  വയസ്; നാദിർഷായും ജയസൂര്യയും  വീണ്ടും ഒന്നിക്കുന്നു

പൃഥ്വിരാജ് (Prithviraj), ഇന്ദ്രജിത്, ജയസൂര്യ, മീനാക്ഷി, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ  സംവിധാനം ചെയ്ത 'അമർ അക്ബർ അന്തോണി' എന്ന ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞു.

'അമർ അക്ബർ അന്തോണി' റിലീസ് ചെയ്ത അഞ്ചാം വാർഷിക ദിനത്തിൽ മറ്റൊരു സിനിമാ പ്രഖ്യാപനയവുമായി  രംഗത്തെത്തിയിരിക്കുകയാണ്  സംവിധായകൻ നാദിർഷ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന  നാദിർഷയുടെ  ചിത്രത്തിൽ  ജയസൂര്യ(Jayasurya)യാണ്   നായകൻ.

ALSO READ | ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പു നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ

നമിതാ പ്രമോദ് (Namitha Pramod)നായികയായി വേഷമിടുന്ന ചിത്രത്തിൽ സലിം കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യ സിനിമയിലെ മറ്റ്  താരങ്ങളും പുതിയ ചിത്രത്തിന്റെ  ഭാഗമാകും. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ചലച്ചിത്ര താര൦ അരുൺ നാരായണിന്റെ പ്രൊഡക്ഷൻ ഹൌസ് നിർമ്മിക്കുന്ന ചിത്രത്തിന്  തിരക്കഥ ഒരുക്കുന്നത് സുരേഷ് വാര്യാടനാണ്. 

More Stories

Trending News