തരംഗമായി പിഎം നരേന്ദ്ര മോദിയിലെ ഗാനം 'നമോ.. നമോ..'

ചായ വില്‍പ്പനക്കാരനില്‍ നിന്നും പരിണമിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.     

Last Updated : Mar 30, 2019, 05:31 PM IST
തരംഗമായി പിഎം നരേന്ദ്ര മോദിയിലെ ഗാനം 'നമോ.. നമോ..'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിഎം നരേന്ദ്ര മോദി’. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഇന്നലെ പുറത്തിറക്കിയ പാട്ടിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. നമോ… നമോ… എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സന്ദീപ് സിങ് ആണ്. സംഗീതം ഹിതേഷ് മോടകിന്‍റെതാണ്. വരികള്‍ ലവ് രാജ്, പ്യാരി ജി എന്നിവരുടേതും.

നാല് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്. പാട്ടിന് 2.13 മിനിട്ട് ദൈര്‍ഘ്യമാണുള്ളത്. വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയായി വേഷമിടുന്നത്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായെ അവതരിപ്പിക്കുന്നത്.

വീഡിയോ കാണാം:

 

Trending News