നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഗാനം പുറത്തിറക്കിയിരിക്കുന്നത് മോഹൻലാലിന്റെ ഔദ്യോഗിക ഫെയ്സ്ബൂക്ക് പേജിലൂടെയാണ്.   

Last Updated : May 31, 2020, 03:25 PM IST
നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു.  ജയറാം നായകനായി വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്കൃത സിനിമയാണ് നമോ.  ഗാനം പുറത്തിറക്കിയിരിക്കുന്നത് മോഹൻലാലിന്റെ ഔദ്യോഗിക ഫെയ്സ്ബൂക്ക് പേജിലൂടെയാണ്. 

മൊട്ടയടിച്ച് 20 കിലോ ഭാരം കുറച്ച് കുചേലനായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്.  ശ്രീകൃഷ്ണനെ സ്തുതിച്ചു പാടുന്ന ഗാനമാണ് ഇപ്പോൾ വൈറലാകുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു.     പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പോസ്റ്റർ പുറത്തിറക്കിയത്. 

Also read: മദ്യപിച്ച് തർക്കത്തിനിടെ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

101 മിനിറ്റാണ് ഈ സംസ്കൃത സിനിമയുടെ ദൈർഘ്യം.  ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.  അനൂപ് ജെലോട്ട് സംഗീതസംവിധാനം. സർക്കാർ ദേശായി, മൈഥിലി ജാവേദ്കർ, മമ നയൻ, രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

 

More Stories

Trending News