Hit 3 Movie: ത്രസിപ്പിക്കുന്ന ആക്ഷനുമായി "ഹിറ്റ് 3"; വയലൻസ് ചിത്രങ്ങൾക്ക് പുതിയ ബെഞ്ച്മാർക്കുമായി നാനി ചിത്രം

Hit 3 Movie Latest Updates: വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Written by - Zee Malayalam News Desk | Last Updated : May 3, 2025, 10:01 AM IST
  • ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്
  • ഡോ. ശൈലേഷ് കോലാനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
Hit 3 Movie: ത്രസിപ്പിക്കുന്ന ആക്ഷനുമായി "ഹിറ്റ് 3"; വയലൻസ് ചിത്രങ്ങൾക്ക് പുതിയ ബെഞ്ച്മാർക്കുമായി നാനി ചിത്രം

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32-ാമത് ചിത്രം 'ഹിറ്റ് 3' തിയേറ്ററുകളിൽ എത്തി. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ ഏറ്റെടുക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും ഹൈലൈറ്റ് ഇതിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും വയലൻസ് ചിത്രീകരണവുമാണ്.

Add Zee News as a Preferred Source

വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡോ. ശൈലേഷ് കോലാനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഉദ്യോ​ഗസ്ഥന്റെ കഥാപാത്രം നടത്തുന്ന ഒരു കേസ് അന്വേഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

ഇന്ത്യയിൽ പല സ്ഥലത്തായി നടക്കുന്ന വളരെ ക്രൂരമായ രീതിയിലുള്ള ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ. വളരെ പരുക്കൻ സ്വഭാവക്കാരനായ ഈ കഥാപാത്രം കേസ് അന്വേഷിക്കുന്ന രീതിയും അതിനിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ആകാംഷയും ആവേശവുമാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണാനാകുക.

ചിത്രത്തിൽ വയലൻസിന് വലിയ പ്രാധാന്യം ഉണ്ട്. ചിത്രത്തിൽ കാണിക്കുന്ന ക്രൈം, ആക്ഷൻ രംഗങ്ങളുടെ അവതരണത്തിൽ വലിയ രീതിയിൽ വയലൻസ് ചിത്രീകരിച്ചിട്ടുണ്ട്. ഒരേ സമയം സ്റ്റൈലിഷും വയലൻസ് നിറഞ്ഞതും ബ്രൂട്ടലുമാണ് നാനിയുടെ ആക്ഷൻ രംഗങ്ങൾ. എന്നാൽ അത് പ്രേക്ഷകനെ കൊണ്ട് കണ്ണ് പൊത്തിക്കാതെ, അവന് ആവേശം പകരുന്ന രീതിയിലാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

വയലൻസ് ചിത്രങ്ങൾക്ക് ഒരു പുതിയ ബെഞ്ച് മാർക്ക് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായാണ് ഹിറ്റ് 3 എത്തിയിരിക്കുന്നത്. മാസ് ചിത്രങ്ങളുടെ ആരാധകരെയും ത്രില്ലർ ചിത്രങ്ങളുടെ ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്ന ചിത്രമാണിത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു. ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം  ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ഛായാഗ്രഹണം- സാനു ജോൺ വർഗീസ്. സംഗീതം- മിക്കി ജെ മേയർ. എഡിറ്റർ- കാർത്തിക ശ്രീനിവാസ് ആർ. പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തങ്കാല. രചന- ശൈലേഷ് കോലാനു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എസ് വെങ്കിട്ടരത്നം (വെങ്കട്ട്). ശബ്ദമിശ്രണം- സുരൻ ജി. ലൈൻ പ്രൊഡ്യൂസർ- അഭിലാഷ് മന്ദധ്പു. ചീഫ് കോ-ഡയറക്ടർ- വെങ്കട്ട് മദ്ദിരാല. കോസ്റ്റ്യൂം ഡിസൈനർ- നാനി കമരുസു. എസ്എഫ്എക്സ്- സിങ്ക് സിനിമ. വിഎഫ്എക്സ് സൂപ്പർവൈസർ- വിഎഫ്എക്സ് ഡിടിഎം, ഡിഐ- ബി2എച്ച് സ്റ്റുഡിയോസ്. കളറിസ്റ്റ്- എസ് രഘുനാഥ് വർമ്മ. മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ. പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News