'നരേന്ദ്ര മോദി' നാളെ: പൊലീസ് സംരക്ഷണയില്‍ ഒബ്റോയ്!!

‘എന്‍റെ രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. 

Last Updated : May 23, 2019, 05:49 PM IST
'നരേന്ദ്ര മോദി' നാളെ: പൊലീസ് സംരക്ഷണയില്‍ ഒബ്റോയ്!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി' നാളെ മുതല്‍ തീയറ്ററുകളില്‍!!

വിവേക് ഒബ്‍റോയ് നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒ​മം​ഗ് കു​മാറാണ്. 

ചിത്രത്തിന്‍റെ പ്രദർശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദ‍ർശനാനുമതി നൽകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 

ചിത്രം റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വധീനിക്കുമെന്ന പരാതിയില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. 

‘എന്‍റെ രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിന്‍റെ വലിയൊരു ഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുന്നത്. 

അതേസമയം, ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിവേക് ഒബ്‌റോയ് പൊലീസ് സംരക്ഷണത്തിലാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 23 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസായിരുന്നു പുറത്തിറക്കിയത്. 23 ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 

ലെജന്‍റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More Stories

Trending News