ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കാൻ സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയവർ ചിത്രത്തിനായി നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ള മറ്റ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയൊരു ഗെറ്റപ്പിലെത്തുന്ന നായകന്മാർ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.
സൂപ്പർ ഹിറ്റ് ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'ആലപ്പുഴ ജിംഖാന'യിൽ പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ 55 ലക്ഷം കാഴ്ചക്കാരെ യൂട്യൂബിൽ നേടി. ഹിറ്റ് ചിത്രം പ്രേമലുവിന് ശേഷം നസ്ലിൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ തന്നെയാകുമെന്നാണ് സൂചന. ബോക്സിങ് പശ്ചാത്തലമാക്കി സ്പോർട്സ് കോമഡി മൂവി ഴോണറിലാണ് സിനിമയെത്തുന്നത്. സ്പോർട്സ് കോമഡി മൂവികൾ മലയാള സിനിമയിൽ വളരെ വിരളമായി മാത്രം പുറത്തിറങ്ങുന്ന ഒന്നായതിനാൽ ആലപ്പുഴ ജിംഖാന ആ ഒരു ഴോണറിനോട് പരമാവധി നീതി പുലർത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഖാലിദ് റഹ്മാൻ - ജിംഷി ഖാലിദ് ടീമിന്റെ ചിത്രമാണ് ഇതെന്നും അവരുടെ മാജിക്ക് ഈ സിനിമയിൽ ഉണ്ടാകുമെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു. പ്ലാൻ ബി മോഷൻ പിക്ചേർസ്, റീലിസ്റ്റിക് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്. ചിത്രസംയോജനം: നിഷാദ് യൂസഫ്. സംഗീതം: വിഷ്ണു വിജയ്. ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്. ലിറിക്‌സ്: മുഹ്സിൻ പരാരി. വസ്ത്രാലങ്കാരം: മാഷർ ഹംസ. വി എഫ് എക്സ്: ഡിജി ബ്രിക്സ്. മേക്കപ്പ്: റോണക്സ് സേവിയർ. ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ. ആർട്ട് ഡയറക്ടർ: ആഷിക് എസ്.
അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി. ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ. പ്രൊമോഷണൽ ഡിസൈൻസ്: ചാർളി ആൻഡ് ദ ബോയ്സ്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









