തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്. കരിയറിലെ വൻ വിജയമായിരുന്ന പ്രേമലുവിന് ശേഷം നസ്‍ലെന്‍ നായകനായെത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളില്‍ വലിയ ഹൈപ്പോടെ എത്തിയ ചിത്രവുമായിരുന്നു ഇത്.
ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം എത്തിയതിന്റെ സൂചയാണ് ടിക്കറ്റ് വിൽപ്പനയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 120000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിൽപ്പന നടന്നത്. ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിയിലേറെ കളക്ഷൻ നേടി. ഖാലിദ് റഹ്‌മാന്റെ സംവിധാന മികവ് ആവര്‍ത്തിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് ചിത്രം നീതി പുലർത്തിയെന്നാണ് പുറത്ത് വരുന്ന പ്രതികരണങ്ങൾ. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്. ചിത്രസംയോജനം: നിഷാദ് യൂസഫ്. സംഗീതം: വിഷ്ണു വിജയ്. ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്. ലിറിക്‌സ്: മുഹ്സിൻ പരാരി. വസ്ത്രാലങ്കാരം: മാഷർ ഹംസ. വി എഫ് എക്സ്: ഡിജി ബ്രിക്സ്. മേക്കപ്പ്: റോണക്സ് സേവിയർ. ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ. ആർട്ട് ഡയറക്ടർ: ആഷിക് എസ്. അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി.
ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ. പ്രൊമോഷണൽ ഡിസൈൻസ്: ചാർളി ആൻഡ് ദ ബോയ്സ്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. മ്യൂസിക് റൈറ്റ്സ്: തിങ്ക് മ്യൂസിക്. ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









