അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രം

അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. 

Last Updated : Apr 7, 2017, 04:31 PM IST
അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രം

ന്യൂഡൽഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും മഹേഷിന്‍റെ പ്രതികാരം നേടി. ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് അവാർഡ് ലഭിച്ചത്. ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ പ്രിയദർശനാണ് ഡൽഹിയിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. മറാത്തി ചിത്രം കസബ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അക്ഷയ് കുമാർ മികച്ച നടനായി മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ജോക്കർ നേടി. 

സോനം കപൂറിന്‍റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം നീരജയാണ് മികച്ച ഹിന്ദി ചിത്രം. മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരം പിങ്ക് നേടി. ചലച്ചിത്ര സൗഹാർദ സംസ്ഥാനത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിനാണ്. ഈ വിഭാഗത്തിൽ ജാർഖണ്ഡ് പ്രത്യേക പരാമർശം നേടി. മികച്ച ഗാനരചയിതാവായി വൈരമുത്തുവും ഗായകനായി സുന്ദർ അയ്യറും ഗായികയായി ഇമാൻ ചക്രബർത്തിയും തെരഞ്ഞെടുക്കപ്പെട്ടു. 

ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം. മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ, പു​ലി​മു​രു​ക​ൻ, തെ​ലു​ങ്ക് ചി​ത്രം ജ​ന​താ ഗാ​രേ​ജ് എ​ന്നി​വ​യി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് മോ​ഹ​ൻ​ലാ​ലി​ന് ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ച​ത്. പു​ലി​മു​രു​ക​നി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ പീ​റ്റ​ർ ഹെ​യ്ന് ആ​ക്ഷ​ൻ കൊ​റി​യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം ല​ഭി​ച്ചു. 

More Stories

Trending News