)
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിയിൽ നടക്കുന്നു. അംഗീകാരത്തിന്റെ നിറവിലാണ് മലയാളം. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ ഏറ്റുവാങ്ങി. കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ അഭിനന്ദിച്ചു. ഒരു ഉഗ്രൻ നടനാണ് താങ്കൾ എന്നാണ് അദ്ദേഹം പറഞ്ഞത്.
മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള അവാർഡ് ഉർവശിയും ഏറ്റുവാങ്ങി. നേക്കൽ എന്ന ഡോക്യുമെന്ററിക്ക് എംകെ രാംദാസ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിന് വേണ്ടി സംവിധായകൻ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്രൊഡക്ഷൻ ഡിസൈൻ, 2018 എന്ന ചിത്രത്തിനായി മോഹൻദാസ് പി പുരസ്കാരം നേടി. പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുൻ മുരളി ബെസ്റ്റ് എഡിറ്റർക്കുള്ള അവാർഡ് ഏറ്റുവാങ്ങി.