)
നവ്യാ നായരെ പൊലീസ് പിടിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പ്രചരിക്കുന്നത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. നവ്യ തന്നെ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് ശരിക്കും എന്താണം സംഭവം?
നടുറോഡിൽ പാതിരാത്രി ഡാൻസ് കളിച്ച നവ്യാ നായരെ പൊലീസ് പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള പ്രമോഷനായിട്ടാണ് താരം ഡാൻസ് കളിച്ചത്. ഇത് ചിത്രീകരിക്കുന്നതിനിടെ പൊലീസ് ജീപ്പ് അതുവഴി വരുന്നത് വീഡിയോയിൽ കാണാം. ''പാതിരാത്രി റോഡ് ബ്ലോക്ക് ചെയ്ത് എന്താ പരിപാടി എന്ന് പൊലീസ് ചോദിക്കുമ്പോൾ പുതിയ സിനിമ പാതിരാത്രിയുടെ പ്രമോഷന്റെ ഭാഗമായിട്ടുള്ള പരിപാടിയാണെന്ന് താരം മറുപടി നൽകുന്നുണ്ട്.
സാറിന് എന്നെ മനസിലായിട്ടില്ല എന്ന് തോന്നുന്നു, ഞാനെ കണ്ടുള്ളൂ ഞാൻ മാത്രമെ കണ്ടിട്ടുള്ളൂ എന്ന് പറഞ്ഞ് കൊണ്ട് താരം തന്നെ പരിചയപ്പെടുത്തുണ്ട്. അപ്പോൾ പൊലീസുകാരൻ നൽകുന്ന മറുപടി ഇപ്പോൾ നമ്മൾ മാത്രമെ കണ്ടിട്ടുള്ളൂ, ഇനി നാട്ടുകാരെ മുഴുവൻ കാണിക്കണ്ട'' എന്നാണ്. ഇതും പറഞ്ഞ് നവ്യ തന്റെ കൂടെയുള്ളവരെയും കൂട്ടി പോകുന്നതാണ് വീഡിയോയിൽ. വീഡിയോയിൽ സ്വയം ട്രോളും ചെയ്യുന്നുണ്ട് നവ്യ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
നവ്യയും സൗബിൻ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രം പാതിരാത്രിയുടെ പ്രമോഷൻ വീഡിയോ ആണിത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് നൽകുന്നതെന്നാണ് അഭിപ്രായം. ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുൻപോട്ടു പോകുന്നത്.
നൈറ്റ് പട്രോളിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജാൻസി, കോണ്‍സ്റ്റബിൾ ഹരീഷ് എന്നിവരുടെ കണ്മുൻപിൽ പെടുന്ന അന്നത്തെ 'പാതിരാത്രി'യിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒക്കെയായിട്ടാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ ഹരിശ്രീ അശോകൻ, കന്നഡ താരം അച്യുത് കുമാർ, സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്, ആത്മീയാ രാജന്, ശബരീഷ് വര്‍മ, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പോലീസ് വേഷമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.