)
ബെൻസി പ്രൊഡക്ഷൻസിനായി കെ വി അബ്ദുൾ നാസറും ആഷിയ നാസറും ചേർന്ന് നിർമ്മിച്ച ‘പാതിരാത്രി‘ സിനിമയിലൂടെ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത് നായികയായ നവ്യനായരാണ്. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയ്യാറാക്കിയ ചിത്രം രത്തീനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ്, ജാൻസി കുര്യൻ എന്നിങ്ങനെയുള്ള രണ്ട് പോലീസുകാരായിട്ടാണ് ചിത്രത്തിൽ ഇരുവരും എത്തിയിരിക്കുന്നത്. പതിവ് പോലെ രാത്രി പട്രോളിംഗ്ന് ഇറങ്ങുന്ന അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ, അവരുടെ ജീവിതത്തെയും കരിയറിനെയും ബന്ധങ്ങളെയും പ്രശ്നങ്ങളിലേക്ക് നയിക്കുന്നതും അതിനെ അവർ അതിജീവിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
ചിത്രത്തിലെ ജാൻസി കുര്യൻ എന്ന നവ്യ നായർ ചെയ്ത കഥാപാത്രമാണ് ഇപ്പോൾ ഏറെ ചർച്ച വിഷയമാകുന്നത്. സ്ക്രീനിൽ പോലിസ് ഓഫീസർ ജാൻസി കുര്യൻ ആയി നവ്യ നായർ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത് എന്നാണ് അഭിപ്രായം. മലയാള സിനിമ ചരിത്രത്തിൽ ശക്തമായ വനിതാ പോലിസ് വേഷം അവതരിപ്പിക്കുന്നതിൽ മികവ് നേടിയ നടിമാരുടെ എണ്ണം പൊതുവിൽ വളരെയധികം കുറവാണ്. ഫോറൻസിക്’ സിനിമയിലെ പോലിസ് ഓഫീസർ വേഷം അവതരിപ്പിച്ച മംമത മോഹൻദാസ്, പോലിസ് ഓഫീസർ സുനിതയായി ‘നായാട്ട്’ സിനിമയിൽ അഭിനയിച്ച നിമിഷ സജയൻ, ‘ദൃശ്യം’ എന്ന ഹിറ്റ് സിനിമയിലെ ഐജി ഗീത പ്രഭാകർ എന്ന വേഷം അവതരിപ്പിച്ച ആശ ശരത്, ‘സ്പിരിറ്റ്’ എന്ന സിനിമയിൽ പോലിസ് ഓഫീസർ വേഷം ചെയ്ത നടി ലെന, ‘വേട്ട’ സിനിമയിൽ അഭിനയിച്ച മഞ്ജു വാര്യർ, ‘അഞ്ജാം പാതിര’ എന്ന സിനിമയിൽ ഡി.സി.പി കാതറിൻ മാരിയ എന്ന വേഷം അവതരിപ്പിച്ച ഉണ്ണിമായ പ്രസാദ് എന്നിവരൊക്കെയാണ് പോലിസ് ഓഫീസർ വേഷം അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിമാർ. ഇക്കൂട്ടത്തിലേക്കാണ് നവ്യ നായർ പാതിരാത്രി എന്ന ചിത്രത്തിലൂടെ പോലിസ് ഓഫീസർ ജാൻസി കുര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മുൻപോട്ടു വന്നിരിക്കുന്നത്.
പാതിരാത്രി നവ്യ നായറിന്റെ കരിയറിലെ ഒരു പ്രധാന മൈൽസ്റ്റോൺ ആകാൻ സാധ്യതയുണ്ട് എന്നാണ് അഭിനയം കണ്ടവരെല്ലാം ഒരുപോലെ അഭിപ്രായപ്പെടുന്നത്. നവ്യ നായർ കഥാപാത്രങ്ങളുടെ വ്യത്യസ്ത പലരീതികളിലായി പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ഒരു പോലിസ് ഓഫീസർ വേഷം ചെയ്യുന്നത് കരിയറിൽ ആദ്യമായാണ്. കഥാപാത്രത്തിന് അനുയോജ്യമായ വിധത്തിലാണ് നവ്യ അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പോലീസ് നായിക ടോപ്പ് ലിസ്റ്റിൽ നവ്യ നായരും ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.