close

News WrapGet Handpicked Stories from our editors directly to your mailbox

See Picz: അന്തസ്; ഏന്തി വലിഞ്ഞ് ചാമ്പയ്ക്ക പറിക്കുന്ന താരം!!

മതിലിൽ കയറി നിന്നു ചാമ്പയ്ക്ക പറിക്കുന്ന നവ്യയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് മകന്‍ സായ് ആണ്. 

Updated: Jun 14, 2019, 04:47 PM IST
See Picz: അന്തസ്; ഏന്തി വലിഞ്ഞ് ചാമ്പയ്ക്ക പറിക്കുന്ന താരം!!

മേക്കപ്പിന്‍റെ മറയില്ലാതെ സാധാരണ വസ്ത്രം ധരിച്ച് ഏന്തി വലിഞ്ഞ് ചാമ്പയ്ക്ക പറിക്കുന്ന ചലച്ചിത്ര താരത്തെ തിരിച്ചറിയാനാകാതെ ആരാധകര്‍. 

നടിയും നർത്തകിയുമായ നവ്യ നായരാണ് അമ്മയ്ക്കൊപ്പം ചാമ്പയ്ക്ക പറിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

മനോഹരവും ആകർഷകവുമായ ചിത്രങ്ങളാണ് പൊതുവെ സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളതെങ്കിലും അതില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് നവ്യ.

 
 
 
 

 
 
 
 
 
 
 
 
 

Blissful .... amma and me... clicks by sai

A post shared by Navya Nair (@navyanair143) on

മതിലിൽ കയറി നിന്നു ചാമ്പയ്ക്ക പറിക്കുന്ന നവ്യയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് മകന്‍ സായ് ആണ്. 

തന്‍റെ പച്ചയായ ചിത്രം പങ്കുവയ്ക്കാൻ ധൈര്യം കാണിച്ച താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

നന്ദനത്തിലൂടെ നാടൻ പെൺകുട്ടിയായി വന്ന് ആരാധകരുടെ മനം കവർന്ന നവ്യ നായർ ഇപ്പോഴും തനി നാടൻ തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്. അതിനിടെ, വവ്വാൽ കടിച്ച ചാമ്പയ്ക്ക അല്ലെയെന്ന് ഉറപ്പുവരുത്തണേ എന്നും ആരാധകർ ഓർമ്മപ്പെടുത്തി. 

Tags: