close

News WrapGet Handpicked Stories from our editors directly to your mailbox

വില്ലനെ വിവാഹം ചെയ്ത് മോഹന്‍ലാലിന്‍റെ നായിക!!

നവാബ് ഷായുമായി പ്രണയത്തിലാണെന്ന് സൂചനകള്‍ നല്‍കിയിരുന്ന പൂജ ഒന്നിച്ചുള്ള ഫോട്ടോകളും ഷെയര്‍ ചെയ്തിരുന്നു. 

Sneha Aniyan | Updated: Jul 15, 2019, 05:46 PM IST
വില്ലനെ വിവാഹം ചെയ്ത് മോഹന്‍ലാലിന്‍റെ നായിക!!

ന്ദ്രലേഖ, ദൈവത്തിന്‍റെ മകന്‍, മേഘം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ പൂജാ ബത്ര വിവാഹിതയായി. 

നടനും ബോഡി ബില്‍ഡറുമായ നവാബ് ഷായുമായി തന്‍റെ വിവാഹം കഴിഞ്ഞതായി പൂജ തന്നെയാണ് വെളിപ്പെടുത്തിയത്. 

ജൂലൈ 4ന് ഡല്‍ഹിയില്‍ ആര്യാ സമാജ് ചടങ്ങുകള്‍ പ്രകാരമായിരുന്നു വിവാഹം. ഇരുവരും വിവാഹിതരാകുന്നുവെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 

നവാബ് ഷായുമായി പ്രണയത്തിലാണെന്ന് സൂചനകള്‍ നല്‍കിയിരുന്ന പൂജ ഒന്നിച്ചുള്ള ഫോട്ടോകളും ഷെയര്‍ ചെയ്തിരുന്നു. കീര്‍ത്തിചക്ര, രൌദ്രം,രാജാധിരാജ  തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് നവാബ്. 

1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാണ്. 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി വിവാഹ ജീവിതം ആരംഭിച്ചെങ്കിലും 2011ല്‍ പൂജ വിവാഹമോചിതയായി.