പകർപ്പവകാശവുമായി ബന്ധപ്പെട്ട് ധനുഷ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പ്രതികരണവുമായി നയൻതാരയുടെ അഭിഭാഷകൻ. കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി.
ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വിഡിയോയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യലൈബ്രറിയിൽ നിന്നുള്ളതാണെന്നും അഭിഭാഷകൻ രാഹുൽ ധവാൻ വ്യക്തമാക്കി. ഡിസംബർ 2ന് മദ്രാസ് ഹൈക്കോടതിയിൽ കേസിന്റെ അടുത്ത വാദം നടക്കും.
Read Also: ബെംഗളൂരു അപാർട്ട്മെന്റ് കൊലപാതകം; പ്രതി പിടിയിൽ, രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും
നയൻതാരയെയും വിഘ്നേഷിനെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ചാണ് ലെക്സ് ചേമ്പേഴ്സിന്റെ മാനേജിങ് പാർട്നർ രാഹുൽ ധവാൻ മറുപടി നൽകിയത്.
നയൻതാര; ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ ‘ നാനും റൗഡി താൻ’ എന്ന സിനിമയുടെ ചിത്രീകരണവീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ നിമാതാവ് കൂടിയായ നടൻ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
24 മണിക്കൂറിനുള്ളിൽ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.