ഇതാണ് നയന്‍താരയുടെ അയ്‌റ!

നയന്‍ താരയുടെ 63-ാം ചിത്രമാണ്  അയ്‌റ

Sneha Aniyan | Updated: Oct 9, 2018, 06:37 PM IST
ഇതാണ് നയന്‍താരയുടെ അയ്‌റ!

നയന്‍താരയെ പ്രധാന കഥാപാത്രമാക്കി സര്‍ജുന്‍ കെ എം സംവിധാനം ചെയ്യുന്ന അയ്‌റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

തുടര്‍ വിജയങ്ങളുമായി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ഉറപ്പിച്ച്‌ മുന്നേറുന്ന നയന്‍ താരയുടെ 63-ാം ചിത്രമാണ്  അയ്‌റ.
ലക്ഷ്മി, മാ എന്നീ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍.

കെജെആര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന  അയ്‌റ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. നയന്‍താര മുഖ്യ വേഷത്തിലെത്തി അടുത്തിടെ പുറത്തിറങ്ങിയ കോലമാവ് കോകിലയും ഇമയ്ക്ക ഞൊടികളും വിജയമായി മാറിയിരുന്നു. അജിത് ചിത്രം വിശ്വാസത്തില്‍ നായികയാകുന്നതും നയന്‍സാണ്.