close

News WrapGet Handpicked Stories from our editors directly to your mailbox

തുടര്‍ പരാജയങ്ങള്‍: പുതിയ തീരുമാനവുമായി നയന്‍താര?

താരത്തിന്‍റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും കാത്തു നിൽക്കുമ്പോഴാണ് നയന്‍താരയുടെ മാതൃകാപരമായ തീരുമാനം. 

Sneha Aniyan | Updated: Aug 19, 2019, 05:20 PM IST
തുടര്‍ പരാജയങ്ങള്‍: പുതിയ തീരുമാനവുമായി നയന്‍താര?

റ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര. മികച്ച ആരാധക പിന്തുണയുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

എന്നാല്‍, തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളുടെ പരാജയ൦ താരത്തെയിപ്പോള്‍  പുതിയൊരു തീരുമാനത്തില്‍ എത്തിച്ചിരിക്കുകയാണ്. 

നിലവില്‍ 6 കോടി രൂപ പ്രതിഫലം വാങ്ങുന്ന നയന്‍താര തന്‍റെ പ്രതിഫലത്തുക കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ പ്രതിഫല കാര്യത്തില്‍ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായാണ് സൂചന.

താരത്തിന്‍റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും കാത്തു നിൽക്കുമ്പോഴാണ് നയന്‍താരയുടെ മാതൃകാപരമായ തീരുമാനം. 

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ 'വിശ്വാസം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും അതിന് ശേഷം പുറത്തിറങ്ങിയ കൊലൈയുതിര്‍ കാലം, മിസ്റ്റര്‍ ലോക്കല്‍, ഐറ എന്നീ മൂന്ന് ചിത്രങ്ങളും പരാജയമായിരുന്നു. 

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി മൂന്ന് ചിത്രങ്ങള്‍ കൂടി നയന്‍‌താരയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. 

നിവിന്‍ പോളി നായകനായ ലവ് ആക്ഷന്‍ ഡ്രാമ, വിജയ്‌ നായകനായ ബിഗില്‍, ചിരഞ്ജീവിയുടെ സ്യീരാ എന്നിവയാണ് നയന്‍‌താരയുടെ പുതിയ ചിത്രങ്ങള്‍.