Viral Video: ഹായ്... പിന്നെ കേട്ടത് ഫഹദിന്റെ പൊട്ടിച്ചിരി, ഒപ്പം കൂടി നസ്രിയയും!!

പോസ്റ്റിനു താഴെ ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തി. ''ഹാപ്പി ആനിവേഴ്സറി ബ്യൂട്ടീസ്'' -ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salman) കമന്റ് ചെയ്തു. 

Last Updated : Aug 22, 2020, 06:10 PM IST
  • ''ആറു വര്‍ഷങ്ങള്‍ക്ക് ശേഷം... ഐ ലവ് യൂ.. ഹാപ്പി ആനിവേഴ്സറി ബേബി! എല്ലാവിധ ആശംസകളും'' -നസ്രിയ കുറിച്ചു.
  • ദുല്‍ഖറിന് പുറമേ പൃഥ്വിരാജ്, അന്ന ബെന്‍, വിജയ് യേശുദാസ്, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, മാളവിക, അപര്‍ണ ബാലമുരളി, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തി.
Viral Video: ഹായ്... പിന്നെ കേട്ടത് ഫഹദിന്റെ പൊട്ടിച്ചിരി, ഒപ്പം കൂടി നസ്രിയയും!!

ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014 ഓഗസ്റ്റില്‍ വിവാഹിതരായ ഈ ദമ്പതികളുടെ വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് നസ്രിയ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നു, എതിർപ്പുമായി നിർമ്മാതാക്കളുടെ സംഘടന!!!

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ (Nazriya Nazim) വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഹായ് എന്ന് പറഞ്ഞുക്കൊണ്ടാണ് ഫഹദ്  (Fahadh Faasil) വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ചിരിയടക്കക്കാനാകാതെ താരം പൊട്ടിചിരിക്കുകയായിരുന്നു. ഇത് കണ്ട നസ്രിയയും ഒപ്പം കൂടി. രസകരമായ ഈ വീഡിയോ.

 
 
 
 

 
 
 
 
 
 
 
 
 

6 years later .... I love u ... Happy anniversary baby!  Good luck to u #husbandandwifeteam #forevertogether

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Video: സുഹൃത്തിന്‍റെ വിവാഹത്തിന് സര്‍പ്രൈസ് നല്‍കി താരദമ്പതികള്‍!

ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ''ആറു വര്‍ഷങ്ങള്‍ക്ക് ശേഷം... ഐ ലവ് യൂ.. ഹാപ്പി ആനിവേഴ്സറി ബേബി! എല്ലാവിധ ആശംസകളും'' -നസ്രിയ കുറിച്ചു. ഇരുവരുടെയും പോസ്റ്റിനു താഴെ ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തി. ''ഹാപ്പി ആനിവേഴ്സറി ബ്യൂട്ടീസ്'' -ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salman) കമന്റ് ചെയ്തു. 

ഫഹദിന്‍റെ സംശയത്തിന് മറുപടിയുമായി നസ്രിയ

ദുല്‍ഖറിന് പുറമേ പൃഥ്വിരാജ് (Pritviraj), അന്ന ബെന്‍, വിജയ് യേശുദാസ്, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, മാളവിക, അപര്‍ണ ബാലമുരളി, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തി.

Trending News