Nellikkampoyil Night Riders: ഹൊറർ കോമഡി ത്രില്ലർ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'; റിലീസ് ഒക്ടോബർ 24ന്

Nellikkampoyil Night Riders Movie: ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.

Written by - Roniya Baby | Last Updated : Oct 9, 2025, 06:47 AM IST
  • അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
  • ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Nellikkampoyil Night Riders: ഹൊറർ കോമഡി ത്രില്ലർ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'; റിലീസ് ഒക്ടോബർ 24ന്

മാത്യു തോമസിനെ നായകനാക്കി, എഡിറ്റർ നൗഫൽ അബ്ദുള്ള സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടു. 2025 ഒക്ടോബർ 24ന് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷക‍ർക്ക് നൽകുന്നത്.

Add Zee News as a Preferred Source

ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഹൊറർ, മിസ്റ്ററി, ത്രില്ലർ, കോമഡി ഘടകങ്ങൾക്കൊപ്പം ചിത്രത്തിൽ റൊമാൻസും ഉണ്ടെന്നുള്ള സൂചനയും ടീസറും ഇതിലെ ഗാനങ്ങളും തന്നിരുന്നു. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി. ചിത്രത്തിലെ 'ഫൈറ്റ് ദ നൈറ്റ്', "കാതൽ പൊന്മാൻ", "ഭൂത ഗണം" എന്നീ പാട്ടുകൾ ആണ് ഇതിനോടകം പുറത്ത് വന്നത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ത്രസിപ്പിക്കുന്ന ടീസറും ആവേശം പകരുന്ന ഗാനങ്ങളും കൊണ്ട് പ്രേക്ഷകരിൽ ഏറെ ആകാംഷ നിറച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ ഫാന്റസി ത്രില്ലർ ആയിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഗംഭീര ദൃശ്യങ്ങളും, സംഗീതവും കോർത്തിണക്കിയ വമ്പൻ തീയേറ്റർ അനുഭവം ആയിരിക്കും ചിത്രം നൽകുക എന്ന പ്രതീക്ഷയും ചിത്രത്തിന്റെ ഓരോ പ്രോമോ കണ്ടന്റുകളും പ്രേക്ഷകർക്ക് നൽകുന്നുണ്ട്. 

ഇത് കൂടാതെ ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ പോസ്റ്ററുകളും വലിയ ശ്രദ്ധ നേടുന്നുണ്ട്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന കഥാന്തരീക്ഷമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നു. വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിജേഷ് താമി. ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍. എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള. മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍. സംഘട്ടനം- കലൈ കിങ്സ്റ്റന്‍. സൗണ്ട് ഡിസൈന്‍- വിക്കി. ഫൈനല്‍ മിക്‌സ്- എം.ആര്‍, രാജാകൃഷ്ണന്‍. വസ്ത്രാലങ്കാരം- മെല്‍വി ജെ.

വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്. മേക്കപ്പ്- റോണക്‌സ് സേവ്യര്‍. ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News