Chaak Song: എടുക്ക് ഇജ്ജ് കായിന്റെ ചാക്ക്... വൈറലായി "ചാക്ക്"

Malayalam rap song: സോണി മ്യൂസിക്ക് സൗത്ത് യുട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറക്കിയത്. ചാക്കിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2025, 08:43 PM IST
  • ഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്
  • മലയാളി ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ ആണ് 'ചാക്ക്’ എന്ന ​ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്
Chaak Song: എടുക്ക് ഇജ്ജ് കായിന്റെ ചാക്ക്... വൈറലായി "ചാക്ക്"

ഡബ്സി, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ, നീരജ് മാധവ് തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള റാപ്പ് സോങ് പട്ടികയിലേക്ക് മറ്റൊരു തകർപ്പൻ ഗാനം കൂടി എത്തിയിരിക്കുന്നു. ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‌'ചാക്ക്’ സമൂഹ മാധ്യമങ്ങളിൽ വെെറലായി. മലയാളി ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ ആണ് 'ചാക്ക്’ എന്ന ​ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്.

Add Zee News as a Preferred Source

ഗാനത്തിന്റെ ബീറ്റ്സും വരികളും ആരാധകർ ഏറ്റെടുത്തു. ഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. സോണി മ്യൂസിക്ക് സൗത്ത് യുട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറക്കിയത്. 10 മില്യണിന് മുകളിൽ കാഴ്ചക്കാരെ നേടിയ മാർക്കോ ബ്ലഡ്, ആയിരം ഔറ എന്നീ ട്രെൻഡിങ് റാപ്പ് ഗാനങ്ങൾക്ക് ശേഷം വൈറലാകുന്ന പുതിയ റാപ്പ് ​ഗാനമാണിത്.

ALSO READ: ഹോളിവുഡ് ലെവൽ മേക്കിങ്ങിൽ പിറന്ന മലയാള ചിത്രം; 'ഡാം 999' വീണ്ടും പ്രേക്ഷകരിലേക്കെത്തി

എഫി, ഫാസിൻ റഷീദ് (ജോക്കർ) എന്നിവർ വരികൾ ഒരുക്കി ആലപിച്ചിരിക്കുന്ന ഗാനം ട്രെൻഡിങ്ങായിരിക്കുകയാണ്. മലയാളത്തിൽ അധികം ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് വന്നിട്ടില്ലാത്തതിനാൽ ചാക്കിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഗാനത്തിന്റെ നിർമാണവും അശ്വിനാണ് നിർവഹിച്ചിരിക്കുന്നത്. മിക്സ് ആൻഡ് മാസ്റ്ററിങ്: സ്‍യുശീലൻ., ലിറിക്ക് വിഡിയോ: കോസ്‌മിക്ക് സ്റ്റുഡിയോസ്. റെക്കോർഡിങ് സ്റ്റുഡിയോ: ആഡംസ് മിക്സ്ലാബ്. മാർക്കറ്റിങ്: വിപിൻ കുമാർ. പ്രൊജക്റ്റ് കോർഡിനേറ്റർ: സലിം. റെക്കോർഡിങ് എഞ്ചിനീയർ: അമാനി KL10.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News