SVC-59: വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും ഒന്നിക്കുന്ന 'SVC59'; പുത്തൻ പോസ്റ്റർ പുറത്ത്

SVC 59: ചിത്രത്തിലെ നായികയായ കീർത്തിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിയത്

Written by - Vishnupriya S | Last Updated : Oct 18, 2025, 12:55 PM IST
  • "അവളുടെ പ്രണയം കവിതയും, ആത്മാവ് സംഗീതവുമാണ്"- എന്ന തലക്കെട്ടിൽ ആകർഷകമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ പോസ്റ്റർ.
  • സിനിമയുടെ തീവ്രതയും ഗ്രാമീണ ആക്ഷൻ ഡ്രാമയുടെ പശ്ചാത്തലവും സൂചിപ്പിക്കുന്നതാണ് പുത്തൻ പോസ്റ്റർ
SVC-59: വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും ഒന്നിക്കുന്ന 'SVC59'; പുത്തൻ പോസ്റ്റർ പുറത്ത്

ടോളിവുഡിന്‍റെ സൂപ്പർതാരം വിജയ് ദേവരകൊണ്ടയും, മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷും ഒന്നിക്കുന്ന 'SVC59' എന്ന താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായികയായ കീർത്തിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിയത്. "അവളുടെ പ്രണയം കവിതയും, ആത്മാവ് സംഗീതവുമാണ്"- എന്ന തലക്കെട്ടിൽ ആകർഷകമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ പോസ്റ്റർ.

Add Zee News as a Preferred Source

സിനിമയുടെ തീവ്രതയും ഗ്രാമീണ ആക്ഷൻ ഡ്രാമയുടെ പശ്ചാത്തലവും സൂചിപ്പിക്കുന്നതാണ് പുത്തൻ പോസ്റ്റർ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ആക്ഷൻ പാക്ക് വൈബ് ചിത്രം നിർമിക്കുന്നത്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചത്. ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച 'SVC59' അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. പ്രമുഖനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News