video: ബാഹുബലിയായി അജുവും ദേവസേനയായി അനശ്വരയും!

മലയാളത്തിന്‍റെ ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.  

Last Updated : Sep 25, 2019, 04:12 PM IST
video: ബാഹുബലിയായി അജുവും ദേവസേനയായി അനശ്വരയും!

ബിജു മേനോന്‍ ചിത്രം 'ആദ്യരാത്രി'യിലെ ഗാനം പുറത്ത്. മലയാളത്തിന്‍റെ ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

അജു വര്‍ഗീസും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അനശ്വര രാജനും ഒന്നിക്കുന്ന പ്രണയ ഗാനം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.

വീഡിയോ കാണാം:

'ഞാനെന്നും കിനാവ്' എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ സംഗീതം ബിജിബാലാണ് നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ആന്‍ ആമിയും രഞ്ജിത്ത് ജയരാമനും ചേര്‍ന്നാണ്. 

മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ആദ്യരാത്രി'. 

കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ്. സെന്‍ട്രല്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സാദിഖ് കബീര്‍. 

നര്‍മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള ഈ ചിത്രത്തില്‍ വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും അഭിനയിക്കുന്നുണ്ട്.

Trending News