തനിക്കേറ്റവും `പ്രിയപ്പെട്ട ചിരി` പങ്കുവച്ച് നിക്!
2018 ഡിസംബറില്‍ അത്യാഡംബര പൂര്‍വ്വം നടന്ന ഒരു വിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് ഗായകന് നിക്ക് ജോനാസിന്റെയും.
2018 ഡിസംബറില്‍ അത്യാഡംബര പൂര്‍വ്വം നടന്ന ഒരു വിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് ഗായകന് നിക്ക് ജോനാസിന്റെയും.
വിവാഹ ശേഷമുള്ള പ്രിയങ്ക-നിക് ദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. അങ്ങനെ നിക് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘എനിക്കേറ്റവും പ്രിയപ്പെട്ട ചിരി’ എന്ന കുറിപ്പോടെയാണ് പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം നിക് പങ്കുവച്ചിരിക്കുന്നത്. ജോനാസ് സഹോദരൻമാരുടെ ഏറ്റവും പുതിയ ആൽബമായ ‘വാട്ട് എ മാൻ ഗോട്ട ഡൂ’വില്‍ നിന്നുള്ള ചിത്രമാണ് നിക് പങ്കുവച്ചിരിക്കുന്നത്.
2018 നവംബര്‍ 30നാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ച് 37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹിതരായത്.
നിക്കിനും പ്രിയങ്കയ്ക്കുമൊപ്പം ജോജോനാസ്, കെവിൻ ജോനാസ് എന്നിവരും അവരുടെ ഭാര്യമാരായ സോഫി ടർണറും, ഡാനിയൽ ജോനാസും ആൽബത്തിൽ എത്തുന്നുണ്ട്.
സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്സർ ലാന്റിലാണ് പ്രിയങ്കയിപ്പോള്‍. പ്രിയങ്കയുടെ അസാന്നിധ്യം നിക്കിനെ ദുഃഖിതനാക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.