നിവിൻ പോളിയെ നായകനാക്കി താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡോൾബി ദിനേശൻ’. കോമഡി എന്റർടെയ്നർ വിഭാഗത്തിൽപെടുന്ന ചിത്രമാണിത്. സിനിമ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ താമർ. ഒരു ഓട്ടോ ഡ്രൈവാറായാണ് ചിത്രത്തിൽ നിവിൻ പോളി എത്തുന്നത്. ദിനേശൻ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. മെയ് 20ന് ഷൂട്ടിംഗ് ആരംഭിക്കും. ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രമാണ് ഡോൾബി ദിനേശൻ. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണിത്. ജിതിൻ സ്റ്റാനിസ്ലാസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ് നിധിൻ രാജ് ആരോൾ.
അഖിൽ സത്യൻ ഒരുക്കുന്ന ചിത്രവും, അരുൺ വർമ ഒരുക്കുന്ന ബേബി ഗേൾ എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
ഫാന്റസി–കോമഡി വിഭാഗത്തിലാണ് അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിന്റെ വരുന്നത്. ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധനാണ് സിനിമയുടെ സിനിമാട്ടോഗ്രഫി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









