തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്നായിരുന്നു കേസ്. കേസിൽ നിലവിൽ ശേഖരിച്ചിരിക്കുന്ന തെളിവുകളിൽ നിന്നും പരാതി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സെഷൻസ് കോടതിയെ അറിയിച്ചു. പരാതിക്കാരെ കണ്ട് വിശദമായി മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായിട്ടുള്ള വിനിതയുടെ ഭർത്താവ് ആർദശിന് ജാമ്യം ലഭിച്ചു. ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇവരുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ജീവനക്കാരികള്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെന്നായിരുന്നു പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









