Nobody Movie: പൃഥ്വിരാജ് - പാർവതി കോമ്പോ വീണ്ടും; നിസാം ബഷീർ ഒരുക്കുന്ന 'നോബഡി' ചിത്രീകരണം തുടങ്ങി

സം​ഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് നോബഡിക്കായി സം​ഗീതം ഒരുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 9, 2025, 12:32 PM IST
  • ഇ4 എന്റർടെയ്ൻമെൻറ്സ്, പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് മേഹത്, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  • സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കുന്നത്.
  • പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
Nobody Movie: പൃഥ്വിരാജ് - പാർവതി കോമ്പോ വീണ്ടും; നിസാം ബഷീർ ഒരുക്കുന്ന 'നോബഡി' ചിത്രീകരണം തുടങ്ങി

റോഷാക്കിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ ഒരുക്കുന്ന നോബഡി ചിത്രീകരണം തുടങ്ങി. എറണാകുളം വില്ലിം​ഗ്ടൺ ഐലൻഡിലാണ് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചത്. ഇ4 എന്റർടെയ്ൻമെൻറ്സ്, പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് മേഹത്, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കുന്നത്. പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടെ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 

Add Zee News as a Preferred Source

അനിമൽ എന്ന ബോളിവുഡ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് നോബഡിക്കായി സം​ഗീതം ഒരുക്കുന്നത്. അശോകൻ, മധുപാൽ, ലുക്മാൻ അവറാൻ, ​ഗണപതി, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദിനേഷ് പുരുഷോത്തമൻ ആമ് ക്യാമറ കൈകാര്യെ ചെയ്യുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ‌ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈൻ - ​ഗോകുൽ ദാസ്, കോസ്റ്റ്യൂം ഡിസൈൻ, ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News