Odum Kuthira Chadum Kuthira: ഫഹദും കല്ല്യാണിയും ആദ്യമായി ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര'യ്ക്ക് പായ്ക്ക് അപ്പ്!

Odum Kuthira Chadum Kuthira: ഫഹദും കല്യാണിയും മലയാളത്തിലെ മുൻനിര താരങ്ങൾ ആണെങ്കിലും ഇരുവരും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Apr 18, 2025, 11:36 AM IST
  • ഓടും കുതിര ചാടും കുതിര ചിത്രീകരണം പൂർത്തിയായി
  • അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ
  • ആഷിഖ് ഉസ്മാൻ ആണ് നിർമാതാവ്
Odum Kuthira Chadum Kuthira: ഫഹദും കല്ല്യാണിയും ആദ്യമായി ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര'യ്ക്ക് പായ്ക്ക് അപ്പ്!

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിർമാതാവ് ആഷിഖ് ഉസ്മാൻ ആണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ്. അൽത്താഫ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ എന്ന പ്രത്യേകതയും 'ഓടും കുതിര ചാടും കുതിര'യ്ക്കുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശസംയും നേടിയ ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തികൃഷ്ണ തിരിച്ചെത്തിയ സിനിമ കൂടി ആയിരുന്നു ഇത്. 

ചിത്രത്തിൽ കല്യാണിക്കും ഫഹദിനും പുറമെ വിനയ് ഫോർട്ട്, നടൻ ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ  വർഷം തന്നെ ഈ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡബ്ബിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഉടൻ തന്നെ ആരംഭിച്ചേക്കും. ഫഹദ് ഫാസിലിന്റെ ഈ വർഷത്തെ ആദ്യ മലയാള ചിത്രവും ഓടും കുതിര ചാടും കുതിര ആയിരിക്കും.

ജിന്റോ ജോർജ് ആണ് സിനിമയുടെ സിനിമാറ്റോഗ്രാഫി. സംഗീതം: ജസ്റ്റിൻ വർഗീസ്. അഭിനവ് സുന്ദർ നായക് ആണ് എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ. ഔസേഫ് ജോൺ  ആണ് കലാ സംവിധാനം. വസ്ത്രാലങ്കാരം മഷർ ഹംസയും മേക്കപ്പ് റോനെക്സ് സേവ്യറും നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, വിഎഫ്എക്സ്: ഡിജിബ്രിക്സ്. സുധർമൻ വള്ളിക്കുന്ന്  ആണ് പ്രൊഡക്ഷൻ കൺട്രോളർ.
അനീവ് സുകുമാർ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സ്റ്റിൽസ്: രോഹിത് കെ സുരേഷ്,പി.ആർ.ഒ: എഡി ദിനേശ്, ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News